പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ അദ്ധ്യാപക ഒഴിവുകൾ|Teacher Vacancy

 പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ അദ്ധ്യാപക ഒഴിവുകൾ|Teacher Vacancy




 പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ അദ്ധ്യാപക ഒഴിവുകൾ


കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലേയും, മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂളിലേയും നിലവിലുള്ളതും, ഭാവിയിൽ ഒഴിവ് പ്രതീക്ഷിക്കുന്നതുമായ അദ്ധ്യാപക തസ്തികകളിൽ 2023-2024 അദ്ധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗതയുളളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിഷ്ക്കർഷിക്കുന്ന എല്ലാ യോഗ്യതകളും ഈ നിയമനത്തിനും ബാധകമാണ്.

വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, കൂടിക്കാഴ്ച സമയത്ത് അസ്സൽ രേഖകളും ഹാജരാക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം 2024 മാർച്ച് 31 വരെയായിരിക്കും.

കരാർ കാലാവധിക്കുള്ളിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അദ്ധ്യാപകരെ നിയമിക്കുന്ന പക്ഷം കരാർ നിയമനം റദ്ദാക്കും. നിയമനത്തിന് സർക്കാർ നിയമന പ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും. നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികളിൽ ഹയർസെക്കൻഡറി വിഭാഗത്തിന് പ്രതിമാസം 36,000/ രൂപയും, ഹൈസ്ക്കൂൾ വിഭാഗത്തിന് പ്രതിമാസം 32,560/ രൂപയും വേതനം ലഭിക്കും.

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അദ്ധ്യാപകനൈപുണ്യവും മികവും ഉള്ളവർക്ക് മുൻഗണന.പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും അർഹതയുള്ള മറ്റ് പിന്നോക്ക സമുദായങ്ങൾക്കും കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ അനുവദിക്കുന്ന

നിയമാനുസൃതമായ വയസ്സിളവിന് അർഹതയുണ്ട്. ഒരു മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ നിയമനം ലഭിക്കുന്നവർക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് സ്ഥലംമാറ്റം അനുവദിക്കില്ല.

സ്ഥാപനത്തിന്റെ പ്രവർത്തനം റസിഡൻഷ്യൽ സ്വഭാവമുള്ളതായതിനാൽ സ്കൂളുകളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

നിയമനം ലഭിക്കുന്നവർ കരാർ കാലയളവിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. കരാർ കാലാവധി പൂർത്തിയാകുന്ന മുറക്ക് മാത്രം തിരികെ നൽകും.

ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.

ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലേയ്ക്കുള്ള അപേക്ഷകൾ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി.പി. ഓഫീസിലും മൂന്നാർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലേയ്ക്കുള്ള അപേക്ഷകൾ അടിമാലി പഞ്ചായത്ത് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്മെന്റ്ഓഫീസിലും നൽകണം.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 15 വൈകിട്ട് 4. താമസിച്ച് ലഭിക്കുന്ന അപേക്ഷകൾ/മതിയായ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ഇല്ലാത്ത അപേക്ഷകൾ എന്നിവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.


ഫോൺ നമ്പർ-04864 224 399

ഫോൺ നമ്പർ-04862 222 399


ആരോഗ്യകേരളത്തിൽ ജോലി നേടാം|Arogyakeralam vacanciesഎറണാകുളം ജില്ലയിൽ കുക്ക് ഡെക്ക്ഹാൻഡ് ഒഴിവുകൾ|Cook Deckhand vacanciesതിരുവനന്തപുരം ജില്ലയിൽ അധ്യാപക ഒഴിവ്|Teacher vacanciesപത്തനംതിട്ട ജില്ലയിൽ പ്രൊമോട്ടർ ഇന്റർവ്യൂ|Promoter interview in pathanamthittaഇടുക്കി ജില്ലയിൽ ഓഫീസ് അറ്റൻഡന്റ് കം DTP ഓപ്പറേറ്റർ നിയമനം|Office Attendant Cum DTP Operator Recruitment in Idukki District

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.