Staff Selection Commission Central Police Recruitment
കേന്ദ്ര പൊലിസ് സായുധ സേനകളിൽ ജോലി നേടാൻ അവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) ഈ വർഷത്തെ കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. ആകെ 25,487 ഒഴിവുകളാണ് വന്നിട്ടുള്ളത്. പത്താം ക്ലാസ് മുതലാണ് യോഗ്യത ചോദിച്ചിട്ടുള്ളത്. താൽപര്യമുള്ളവർ ഓൺലൈനായി ഡിസംബർ 31നകം അപേക്ഷ നൽകണം.
Vacancy Details തസ്തികയും ഒഴിവുകളും
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 25,487.
കേന്ദ്ര പൊലിസ് സേനകളായ സിഎപിഎഫ്, ബിഎസ്എഫ്, സി.ഐ.എസ്.എഫ്, സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി, ആസാം റൈഫിൾസ്, എസ്.എസ്.എഫ് എന്നിവയിലേക്കാണ് നിയമനം. ആകെ ഒഴിവുകളിൽ 2020 എണ്ണം വനിതകൾക്കാണ്.
ശമ്പളം Salary
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലെവൽ 3 ശമ്പളം അനുവദിക്കും. പ്രതിമാസം 21,700 രൂപമുതൽ 69,100 രൂപവരെ.
പ്രായപരിധി Age Limit
ഉദ്യോഗാർഥികൾ 18നും 23നും ഇടയിൽ പ്രായമുള്ളവരായിരിക്കഎസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത qualifications
അംഗീകൃത ബോർഡിന് കീഴിൽ പത്താം ക്ലാസ് വിജയിച്ചിരിക്കണം.
തെരഞ്ഞെടുപ്പ് Selection Procedure
കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്ത് പരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, മെഡിക്കൽ എക്‌സാമിനേഷൻ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ നടത്തിയാണ് നിയമനം.
പരീക്ഷ വിവരങ്ങൾ Exam Details
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കും. ഒരു മണിക്കൂറാണ് പരീക്ഷാ സമയം. ശരിയുത്തരത്തിന് രണ്ട് മാർക്ക് ലഭിക്കും. തെറ്റായ ഉത്തരം രേഖപ്പെടുത്തിയാൽ നെഗറ്റീവ് മാർക്കുണ്ട്. കേരളത്തിൽ ഒമ്പത് ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷ ഫീസ് application Fee
ഉദ്യോഗാർഥികൾ 100 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. വനിതകൾക്കും, എസ്.സി, എസ്.ടി, വിമുക്ത ഭടൻമാർ എന്നിവർക്ക് അപേക്ഷ ഫീസില്ല.
അപേക്ഷിക്കേണ്ട വിധം How to apply
ഉദ്യോഗാർഥികൾ എസ്.എസ്.സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് ലോഗിൻ ചെയ്യുക. ശേഷം ലൈവ് എക്‌സാമിനേഷൻ ടാബിന് കീഴിലുള്ള കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വ്യക്തിഗത വിവരങ്ങളും, യോഗ്യത വിവരങ്ങളും നൽകി അപേക്ഷ പൂർത്തിയാക്കുക.
വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ: https://ssc.gov.in/