കണ്ണൂർ ജില്ലയിൽ വൊളന്റിയർമാരെ തെഞ്ഞെടുക്കുന്നു|Volunteers Vacancy in Kannur

 കണ്ണൂർ ജില്ലയിൽ വൊളന്റിയർമാരെ തെഞ്ഞെടുക്കുന്നു|Volunteers Vacancy in Kannur 



കണ്ണൂർ ജില്ലയിൽ വൊളന്റിയർമാരെ തെഞ്ഞെടുക്കുന്നു


കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാരാ ലീഗൽ വൊളന്റിയർമാരെ തെരഞ്ഞെടുക്കുന്നു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

നിയമ സേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവത്കരണം, ബദൽ തർക്ക പരിഹാര മാർഗങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയാണ് പാരാലീഗൽ വൊളന്റിയർമാരുടെ ചുമതലകൾ.

അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, നിയമ വിദ്യാർഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ സി സി, എൻ എസ് എസ് വൊളന്റിയർമാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

തെഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. സേവനത്തിന് ഓണറേറിയം നൽകുമെങ്കിലും വരുമാനമാർഗമായി സേവനത്തെ കാണരുത്. അപേക്ഷാ ഫോറം തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കും.

അപേക്ഷകന്റെ ഫോട്ടോ സഹിതമുള്ള അപേക്ഷ ഏപ്രിൽ 5 വൈകിട്ട് അഞ്ച് മണിക്കകം ഓഫീസിൽ ലഭിക്കണം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വൊളന്റിയർമാരിൽ തുടർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് വീണ്ടും അപേക്ഷിക്കാം.

അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുമുമ്പ് അവർ നിലവിലെ തിരിച്ചറിയൽ കാർഡ് ഓഫീസിൽ തിരിച്ചേൽപ്പിക്കണം.


ഫോൺ നമ്പർ:-0490 234 4666


മലബാർ കാൻസർ സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ|Vacancies in Malabar Cancer Centreശ്രീ ചിത്തിരയിൽ ഇന്റർവ്യൂ|Vacancy in Shri Chithiraവയനാട് ജില്ലയിൽ ഓപ്പറേറ്റർ കം ക്ലർക്ക് നിയമനം|Operator Cum Clerk Vacancy in Wayanadഭവന നിർമാണ വകുപ്പിൽ ഒഴിവ്|Vacancy in Housing Departmentഇടുക്കി ജില്ലയിൽ റസിഡന്റ് ഇന്റർവ്യൂ|Resident interview in Idukki

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.