ഇതുവരെ അപേക്ഷിച്ചില്ലേ? കേന്ദ്ര സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് SSC GD Constable Recruitment 2023

 ഇതുവരെ അപേക്ഷിച്ചില്ലേ? കേന്ദ്ര സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് 26146 ഒഴിവുകളുമായി എസ്.എസ്.സി-ജി.ഡി കോണ്‍സ്റ്റബിള്‍ നിയമനം

ssc-gdc-recruitment-2023


SSC GD Constable Recruitment 2023

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് കീഴില്‍ വിവിധ കേന്ദ്ര സേനകളിലേക്ക് നിയമനം നടത്തുന്ന കോണ്‍സ്റ്റബിള്‍ ജി.ഡി റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നിലവില്‍ 26000 ലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവരാണ് നിങ്ങളെങ്കില്‍ ഉയര്‍ന്ന ശമ്പളത്തില്‍ സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ ഇതിലും മികച്ച അവസരം ഇനി വരാനില്ല. വനിതകള്‍ക്ക് പ്രത്യേക സംവരണം ഉണ്ടായിരിക്കും.


മറ്റ് നിയമനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആറ് മാസത്തിനുള്ളില്‍ തന്നെ പരീക്ഷയും തീര്‍ത്ത് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം ജി.ഡി കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.


റിക്രൂട്ടിങ് സേനകള്‍

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF), സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്‌സ് (CRPF), ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് (ITBP), സശസ്ത്ര സീമാ ബല്‍ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF), ആസാം റൈഫിള്‍സ് (AR), നര്‍ക്കോട്ടിങ് കണ്‍ട്രോളര്‍ ബ്യൂറോ (NCB) എന്നീ സേനകളിലേക്കാണ് നിയമനം.


Join Telegram Group

   

തസ്തിക& ഒഴിവ്

എസ്.എസ്.സിക്ക് കീഴില്‍ കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂറ്റി തസ്തികയിലേക്ക് ഇന്ത്യയൊട്ടാകെയുള്ള നിയമനം. ആകെ 26146 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്.


തൊഴില്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

BSF- 6174, CISF- 11025, CRPF- 3337, SSB- 635, ITBP- 3189, ASSAM RIFLES- 1490, SSF- 296 എന്നിങ്ങനെയാണ് ഓരോ സേനകളിലേക്കുമുള്ള ഒഴിവുകള്‍.


വിദ്യാഭ്യാസ യോഗ്യത

അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.


പ്രായപരിധി

18 വയസ് മുതല്‍ 23 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-2001നും 01-01-2006നും ഇടയില്‍ ജനിച്ചവരായിരിക്കണം.


എസ്.സി-എസ്.ടി 5, ഒ.ബി.സി 3, എക്‌സ് സര്‍വ്വീസ് മെന്‍ 3 എന്നിങ്ങനെ നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.


ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്പളയിനത്തില്‍ ലഭിക്കുന്നതാണ്.


അപേക്ഷ

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനറല്‍ കാറ്റഗറിക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി, വിരമിച്ച സൈനികര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല.


പരീക്ഷ

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും, കായിക ക്ഷമത പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റും ഉണ്ടായിരിക്കും.


ആണ്‍കുട്ടികള്‍ക്ക് 170 സെ.മീറ്റര്‍ ഉയരവും, പെണ്‍കുട്ടികള്‍ക്ക് 157 സെ.മീറ്റര്‍ ഉയരവും ഉണ്ടായിരിക്കണം. കൂടാതെ ആണ്‍കുട്ടികള്‍ക്ക് 80 സെ.മീറ്റര്‍ നെഞ്ചളവും, 5 സെ.മീറ്റര്‍ എക്‌സ്പാന്‍ഷനും ഉണ്ടായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കും.


കേരളത്തിലടക്കം വിവിധ ജില്ലകളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്. എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് പരീക്ഷ സെന്ററുകള്‍.


താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://ssc.nic.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ആദ്യമായി അപേക്ഷിക്കുന്നവര്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്താണ് അപേക്ഷിക്കേണ്ടത്.


* ശേഷം ‘Constable (GD) in CAPFs, NIA, SSF and Rifleman (GD) in Assam Rifles Examination 2022’ എന്ന പോര്‍ട്ടല്‍ സെലക്ട് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.


ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ക്ലിക് ചെയ്യുക.

തൊഴില്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.