കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; ഏതെങ്കിലും ഡിഗ്രി മതി; യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്|UIIC Assistant Recruitment 2024

 


കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; ഏതെങ്കിലും ഡിഗ്രി മതി; യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്


uiic-assistant-recruitmentUIIC Assistant Recruitment 2024

ഉയര്‍ന്ന ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനം. മിനിമം ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അസിസ്റ്റന്റ് തസ്തികകളിലായി മൊത്തം 300 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 2023 ഡിസംബര്‍ 16 മുതല്‍ 2024 ജനുവരി 6 വരെ അപേക്ഷിക്കാവുന്നതാണ്.


തസ്തിക ഒഴിവ് Vacancies UIIC

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന് കീഴില്‍ അസിസ്റ്റന്റ്. ഇന്ത്യയൊട്ടാകെ 300 ഓളം ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്.

തൊഴില്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

കേരളത്തില്‍ 30 ഒഴിവുകളും, തമിഴ്‌നാട്ടില്‍ 78 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


യോഗ്യത Qualification

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷാ പ്രാവീണ്യമുണ്ടായിരിക്കണം.


പ്രായപരിധി Age Limit

21 മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 1-1-1993നും 30-9-2002നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ടാവും.


ശമ്പളം Salary

തെരഞ്ഞെടുക്കപ്പെട്ടാല്‍ 22,405 രൂപ മുതല്‍ 62,265 രൂപ വരെ ശമ്പളയിനത്തില്‍ ലഭിക്കുന്നതാണ്.


അപേക്ഷ ഫീസ് Application fee

ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്.


എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാര്‍ക്ക് 250 രൂപയാണ് അപേക്ഷ ഫീസ്.


താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.


അപേക്ഷ സമര്‍പ്പിക്കുന്നതിനായി സന്ദര്‍ശിക്കുക.  LINK to Apply

ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ക്ലിക് ചെയ്യുക.


തൊഴില്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.