വ്യോമസേനയിൽ 336 ഓഫിസർ|Airforce officer Recruitment

 വ്യോമസേനയിൽ 336 ഓഫിസർ|Airforce officer Recruitment




വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂ വോട്ടി ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്തികയിലെ 336 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. സ്ത്രീകൾക്കും അവസരമുണ്ട്.
ഡിസംബർ 2 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. 

AFCAT(AFCAT-01/2025)/എൻ സിസി സ്പെഷൽ എൻട്രിയിലൂടെയായിരിക്കും പ്രവേശനം. അപേക്ഷകർ അവിവാഹിതരായിരിക്കണം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്രായം (01.01.2026 ന്): ഫ്ലയിങ് ബ്രാഞ്ച് 20-24. 2002 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). 

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20-26. 2000 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ).
പരിശീലനം: 2026 ജനുവരിയിൽ ഹൈദരാബാദിൽ പരിശീലനം ആരംഭിക്കും. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ ബ്രാഞ്ചിന് 62 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്ചയുമാണു പരിശീലനം.

ശമ്പളം (ഫ്ലയിങ് ഓഫിസർ): 56,1001-77,500. പരിശീലനസമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും.

പരീക്ഷാഫീസ്: 550 രൂപ+ജിഎസ്ടി (എൻ സിസി സ്പെഷൽ എൻട്രിയിലേക്ക് ഫീസില്ല).

വിജ്ഞാപനം https://careerindianairforce.cdac.in, https://afcat.cdac.in aml റ്റുകളിൽ പ്രസിദ്ധീകരിക്കും. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം കാണുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.