ജർമ്മനിയിലേക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ്; മൂന്നാം എഡിഷനിലേയ്ക്ക് അപേക്ഷിക്കാം| Germany Nurse Recruitment |Kerala Norka Jobs

 ജർമ്മനിയിലേക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് മൂന്നാം എഡിഷനിലേയ്ക്ക് അപേക്ഷിക്കാം|
Germany Nurse Recruitment Kerala Norka Jobs

Germany Nurse Recruitment Kerala Norka Jobs


 ജർമ്മനിയിലേക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ്


നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജർമ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. 


ബിരുദമോ ഡിപ്ലോമയോ ഉള്ള നഴ്സുമാർക്കാണ് അവസരം. ഏപ്രിൽ 19 മുതൽ 28 വരെ തിരുവനന്തപുരത്ത് ജർമ്മൻ ഡെലിഗേഷൻ നേരിട്ട് നടത്തുന്ന ഇന്‍റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപരിശീലനം നൽകി ജർമ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യും.


ബി.എസ്.സി നഴ്സുമാർക്ക് പ്രവർത്തി പരിചയം നിർബന്ധമല്ല. എന്നാൽ ജനറൽ നഴ്സിംഗ് പാസായവർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. പ്രായപരിധി ഇല്ല. ഭാഷാ പരിശീലനവും റിക്രൂട്ട്മെന്റും സൗജന്യമായിരിക്കും.


 ട്രിപ്പിള്‍വിന്‍ പ്രോഗ്രാമില്‍ നേരത്തെ അപേക്ഷിച്ചിട്ടും സെലക്ഷന്‍ ലഭിക്കാത്തവര്‍, മൂന്ന് വര്‍ഷമോ അതിനുമുകളിലോ പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍/നഴ്സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍, തീവ്രപരിചരണം/ജറിയാട്രിക്സ് കാർഡിയോളജി/ജനറൽ വാർഡ് സർജിക്കൽ- മെഡിക്കൽ വാർഡ്/നിയോനാറ്റോളജി/ന്യൂറോളജി/ഓർത്തോപീഡിക്സും അനുബന്ധ മേഖലകളും/ഓപ്പറേഷൻ തീയേറ്റർ/ സൈക്യാട്രി എന്നീ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.


ആദ്യ എഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ട 200 നഴ്സുമാരുടെ ജർമ്മൻ ഭാഷാ പരിശീലനം ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് മുഖേന കൊച്ചിയിലും, തിരുവനന്തപുരത്തുമായി പൂർത്തിയായി. ഇവരിൽ ബി 1 ലെവൽ യോഗ്യത നേടിയവരുടെ വിസ പ്രോസസിംഗ് നടന്നുവരുന്നു.


 രണ്ടാം എഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ട 300 നഴ്സുമാരുടെ ഭാഷാ പരിശീലനം ജനുവരി 23 ന് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. ഭാഷാ പരിശീലനം പൂർത്തിയാക്കി ബി 1 സർട്ടിഫിക്കറ്റ് നേടുന്ന മുറയ്ക്ക് ഇവരെ അസിസ്റ്റന്‍റ് നഴ്സുമാരായി ജർമ്മനിയിലേക്ക് കൊണ്ടുപോകും. തുടർന്ന് ജർമ്മനിയിൽ എത്തിയ ശേഷം തൊഴിൽ ദാതാവിന്‍റെ ചെലവിൽ ബി2 ലെവല്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കുന്നതിനും രജിസ്റ്റേര്‍ഡ് നഴ്സായി ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടുന്നതിനും ഇവർക്ക് സാധിക്കും.


രജിസ്റ്റേർഡ് നഴ്സായി അംഗീകാരം ലഭിക്കുന്നത് വരെ ഏറ്റവും കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കും. രജിസ്റ്റേർഡ് നഴ്സ് ആയാൽ കുറഞ്ഞത് 2800 യൂറോയും ലഭിക്കും.


 കൂടാതെ മണിക്കൂറിൽ 20 മുതൽ 35 ശതമാനം വരെ വർദ്ധിച്ച നിരക്കിൽ ഓവർടൈം അലവൻസും ലഭിക്കുന്നതാണ്. നിലവിൽ ട്രിപ്പിൾ വിൻ പ്രോഗ്രാമിലൂടെ ജർമ്മനിയിൽ തൊഴിൽ ലഭിച്ച നഴ്സുമാർക്ക് 2900 യൂറോ വരെ അലവൻസുകൾ കൂട്ടാതെ തന്നെ തുടക്ക ശമ്പളം ലഭിച്ചിട്ടുണ്ട്. ക്ലാസുകൾ തീർത്തും നേരിട്ടുള്ളതായിരിക്കും. ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ട് ക്ലാസിന് ഹാജരാകാൻ കഴിയുന്ന ഉദ്യോ ഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. ഏതെങ്കിലും വിദേശരാജ്യ ങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവരോ, സാധുവായ വിസ ഉള്ളവരോ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർ കഴിഞ്ഞ ആറു മാസമായി ഇന്ത്യയിൽ സ്ഥിരതാമസം ഉള്ളവരായിരിക്കണം.


താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക-റൂട്ട്സിന്‍റെ www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിയ്ക്കാവുന്നതാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്6.

Watch Video




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.