അങ്കണവാടി വർക്കർ / ഹെൽപ്പർ |Anganwadi Worker/ Helper Job Vacancies Kerala

 അങ്കണവാടി വർക്കർ / ഹെൽപ്പർ |Anganwadi Worker/ Helper Job Vacancies Kerala

അങ്കണവാടി വർക്കർ / ഹെൽപ്പർ

അങ്കണവാടി വർക്കർ / ഹെൽപ്പർ - അപേക്ഷ ക്ഷണിച്ചു

 


വനിതാ ശിശു വികസന വകുപ്പിന് കീഴിൽ  കോതമംഗലം ഐസിഡിഎസ് പരിധിയിലുള്ള  പിണ്ടിമന, കോട്ടപ്പടി, നെല്ലിക്കുഴി കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിലേക്കും കോതമംഗലം മുനിസിപ്പാലിറ്റിയിലേക്കും അങ്കണവാടി വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് അതത് തദ്ദേശ സ്ഥാപന പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


അപേക്ഷകർ 01.01.2023 ൽ 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം.

പി പ്രൈമറി ടീച്ചേഴ്സ് കോഴ്സ് ബാലസേവികാ പാസ്സായവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണന.


അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്. എൽ.സി പാസ്സായവർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കരുത്. എസ്.സി / എസ്.ടി വിഭാഗത്തിലുൾപ്പെടുന്നവർക്ക് 3 വർഷത്തെ വയസ്സിളവ് അനുവദിക്കും


നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത,

സ്ഥിരതാമസം. മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യ പ്രതങ്ങളുടെ ശരിപ്പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്. അർഹരായവരെ കൂടിക്കാഴ്ചയ്ക്കു ക്ഷണിക്കുന്നതും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമാണ്.


അപേക്ഷാ ഫോറത്തിന്റെ മാതൃക കോതമംഗലം ഐ.സി.ഡി.എസ് പ്രോജെക്ട് ഓഫീസ്, അതാതു ഗ്രാമപഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കോതമംഗലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസിൽ നിന്നും ലഭിക്കും.. പൂരിപ്പിച്ച അപേക്ഷകൾ കോതമംഗലം ഐ.സി.ഡി.എസ് പ്രോജെക്ട് ഓഫിസിൽ 24.02.2023 വൈകുന്നേരം 3 മണി വരെ സ്വീകരിക്കും.


അപേക്ഷകൾ അയക്കേണ്ട വിലാസം: ശിശുവികസനപദ്ധതിഓഫീസർ ഐ.സി.ഡി.എസ് പ്രോജെക്ട് ഓഫിസ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തു കോമ്പൗണ്ട്, കോതമംഗലം 686 691.അങ്കണവാടി വർക്കർ, ഹെൽപ്പർ ജോലി ഒഴിവുകൾ 


ഒല്ലൂക്കര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ മടക്കത്തറ, നടത്തറ, പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും തസ്തികയിലേക്കും പുത്തൂർ പഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്തികയിലേക്കും താത്കാലിക / സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.


അപേക്ഷകർ അതത് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ നാല്പത്തിയാറ് വയസു കഴിയാത്തവനിതകളായിരിക്കണം.

വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് റ്റി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും.


അപേക്ഷ മാർച്ച് 5 വൈകിട്ട് 3 മണി വരെ ഒല്ലൂക്കര ഐസിഡിഎസ് ഓഫീസിലും അതത് പഞ്ചായത്ത് ഓഫീസുകളും സ്വീകരിക്കും. ഫോൺ 0487 2375756. kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.